Thursday, October 18, 2012


കിഴക്കിനഭിമുഖമായി പ്രാര്‍ഥിക്കുന്ന സഭാപാരബര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേദപുസ്തകത്തെ ആധാരമാക്കി സഭാപിതാക്കന്മാര്‍ വ്യക്തമായി പഠിപ്പിക്കുന്നു ."ലാളിത്യത്തിനുവേണ്ടിയോ യാദൃച്ഛികമായോ അല്ല നാം കിഴക്കുദിക്കിലേക്ക് തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നത് .ദൈവം പ്രകാശമായതുകൊണ്ടും (1 യോഹ 1:5) വിശുദ്ധ ലിഖിതത്തില്‍ മിശിഹായെ നീതിസൂര്യനെന്നും (മലാക്കി 3:20)പൌരസ്ത്യനെന്നും (ഗ്രീക്ക് ബൈബിള്‍ )വിളിക്കുന്നതുകൊണ്ടും അ വനു ആരാധന അര്‍പ്പികുന്നതിനായി കിഴക്കിനെ അവനായി സമര്‍പ്പിക്കെണ്ടാതാവശ്യമാണ്" " എന്ന് ഡമാസ്കസിലെ വിശുദ്ധ യോഹന്നാന്‍ പഠിപ്പിക്കുന്നു .വി. ഗ്രന്ഥം പറയുന്നു:"അവിടുന്ന് കിഴക്ക് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി ,താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു "(ഉല്പ.2:8).അതുകൊണ്ട് ,"പുരാതനമായ ജന്മദേശത്തെ അന്വേഷിച്ചും അങ്ങോട്ടുതിരിഞ്ഞും നാം ദൈവത്തിനു ആരാധന അര്‍പ്പിക്കുന്നു "(ഉദ്ബോധനം 107)."സൂര്യന്റെ സിസ്റ്റത്തിനനുസരിച്ചു കിഴക്ക് ഉദയസൂര്യനിലേക്ക് തിരിഞ്ഞു പ്രാര്‍ഥനകള്‍ നടത്തുക " എന്നതാണ് പുരാതന ക്രിസ്തീയ പാരബര്യമെന്നു അലക്സാണ്ട്രിയയിലെ വിശുദ്ധ ക്ലെമന്‍റ് സാക്ഷ്യപ്പെടുത്തുന്നു .മിശിഹായോടു ബന്ധപ്പെടുത്തി കിഴക്കോട്ട് തിരിഞ്ഞു പ്രാര്‍ഥിക്കുന്ന രീതി മൂന്നാം നൂറ്റാണ്ട് മുതല്‍ ക്രിസ്തീയ പാരബര്യത്തില്‍ സര്‍വ്വസാധാരണയായി .

No comments: