Saturday, October 20, 2012


വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം മനസ്സില്‍ ആക്കാത്തവര്‍: വിശുദ്ധ കുര്‍ബാന ആണ് ഇന്ന് ഏറ്റവും കൂടുതല്‍ അവഹേളിക്കപെടുന്നത് . അത് ചെയുന്നതോ തിരു പട്ടം സ്വീകരിച്ചവരും. തിരു സഭ നേരിടുന്ന ഏറ്റവും വലിയ പ്രധി സന്ധിയും ഒരു പക്ഷെ ഇത് തന്നെ ആവാം. ഈശോ മിശിഹായെ മാര്‍ഗം ആയി സ്വീകരിച്ചവര്‍ അതില്‍ നിന്നും എല്ലാം പിന്മാറി , നവീകരണം തേടി പോകുന്നതാകാം ഒരു പക്ഷെ ഇതിനെല്ലാം കാരണം.

ഒരു വൈദികന് വിശുദ്ധ കുര്‍ബാനയെ സ്നേഹിക്കാനും , മനസ്സില്‍ ആക്കാനും കഴിയാത്ത ഒരു സാഹചര്യം ആണ് ഇന്ന് നില നിക്കണതു. ഏകദേശം പത്തു കൊല്ലത്തില്‍ കൂടുതല്‍ സെമിനാരിയില്‍ പഠിക്കുന്ന പലരും എത്രമാത്രം ലിടര്‍ജി പഠിക്കുന്നുണ്ട് എന്നുള്ളത് ചര്‍ച്ച വിഷയം ആകണ്ടാതാണ്

എന്നാല്‍ എങ്ങനെ ഒരു തികഞ്ഞ ബിസിനസ്‌ മാന്‍ ആകാം , എങ്ങനെ നല്ല രീതിയില്‍ സ്കൂള്‍ നടത്താം , എങ്ങനെ നല്ല രീതിയില്‍ കോളേജ് നടത്താം . പിന്നീട് എങ്ങനെ കോളേജ് യൂനിവേര്‍സിറ്റി ആക്കാം എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആണ് സെമിനാരികളില്‍ പഠിപ്പിക്കുന്നത്‌ എന്ന് തോന്നി പോകും പല പട്ടക്കാരുടെയും പോക്ക് കണ്ടാല്‍.

ചിലര്‍ ആകട്ടെ സ്വന്തം സഭയെ കുറിച്ചും , ലിടര്‍ജി യെ കുറിച്ചും പഠിക്കാതെ വിദേശ രാജ്യങ്ങളിലേക്ക് പോകുവാന്‍ ആണ് താല്പര്യപെടുന്നത്. അവിടെങ്ങളില്‍ എത്തിയാല്‍ ഇവര്‍ക്ക് യഥൊരു വിധ നിയന്ത്രണവും ഇല്ലാത്ത ഒരു സ്ഥിതിയും പല രാജ്യങ്ങളിലും ഉണ്ട് . പല അച്ചന്മാരും പെണ്‍കുട്ടികളും ആയി ഒത്തിരി നേരം ചാറ്റ് ചെയുന്നു എന്ന് പോലും ഓണ്‍ലൈന്‍ കംമുനിടികളില്‍ ചര്‍ച്ചാ വിഷയം ആകാര്‍ ഉണ്ട്.

സിറോ മലബാര്‍ സഭയിലെ മൊത്തം വൈദികരെ എടുത്താലും (നമ്മുടെ പിതാക്കന്മാര്‍ ഉള്‍പെട് ), ഒരു ഇരുപത്തി അഞ്ചു ശതമാനം വൈദികര്‍ പോലും ഇതില്‍ ഒന്നും താല്പര്യം ഉള്ളവര്‍ അല്ലാ എന്നുള്ളത് തന്നെ ഈ സഭയുടെ ശാപം ആണ് . ചില വൈദികര്‍ക്കു സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കുന്നത് തന്നെ അലെര്‍ജി ആണ് . ...ചുരുങ്ങിയ വൈദികര്‍ മാത്രമേ സഭ നിര്‍ദേശിക്കുന്ന രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നുള്ളൂ.

ഒരു വൈദികന് തന്നെ തന്റെ ഏറ്റവും വലിയ കര്‍ത്തവ്യം സഭ പറയുന്നത് പോലെ നിര്‍വഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെ , അദേഹത്തിന് എങ്ങനെ ഒരു അല്‍മായനു വിശുദ്ധ കുര്‍ബാനയെ പറ്റി പറഞ്ഞു കൊടുക്കുവാന്‍ പറ്റും ? വിശുദ്ധ കുര്‍ബാനയുടെ മഹത്വം പറഞ്ഞു കൊടുക്കാന്‍ പറ്റും ?

പട്ടക്കാരുടെ കുറ്റം മാത്രം കണ്ടെത്തുക അല്ല ഇവിടെ. പക്ഷെ എത്ര വലിയവന്‍ ആണേലും തെറ്റ് ചൂണ്ടി കാണിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. വിശുദ്ധ കുര്‍ബാന സഭ നിര്‍ദേശിക്കുന്ന പോലെ അര്‍പ്പിക്കുക എന്നതാണ് ഒരു വൈദികന്റെ കടമ. ഓരോ സഭക്കും അതിന്റെ വ്യക്തിതം നില നിറുത്തെണ്ടത് അതിന്റെ വളര്‍ച്ചക്ക് ആവശ്യം ആണ്

No comments: